ചിട്ടയായ പഠന പ്രവര്‍ത്തനത്തിന് ഏതു ഘട്ടത്തിലും ആസൂത്രണം ആവിശ്യമാണ്. പ്രാക്ടിക്കല്‍ സെഷനുകളില്‍ അതിന്റെ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. പ്രാക്ടിക്കല്‍ പ്രവര്‍ത്തനങ്ങളുടെ മുന്നെരുക്കമായി വര്‍ക്ക് ഷീറ്റുകളെ കണക്കാക്കാം. എറ്റെടുക്കേണ്ട പ്രവര്‍ത്തനത്തെ കുറിച്ചും അതിനാവിശ്യമായ മുന്നറവുകളെ കുറിച്ചുമുള്ള രേഖപ്പെടുത്തലുകള്‍ വര്‍ക്ക് ഷീറ്റുകളില്‍ ഉണ്ടാകേണ്ടതാണ്. പ്രവര്‍ത്തനത്തിലൂടെ ഉണ്ടാകേണ്ട ഉല്പന്നത്തിന്റെ സവിശേഷതകളും പരാമര്‍ശിക്കാവുന്നതാണ്. പ്രവര്ത്തനത്തിനനുവദിക്കാവുന്ന പരമാവധി സമയവും മുന്നെരുക്കത്തിന്റെ ഭാഗമാണല്ലോ. ഗ്രൂപ്പു ചര്‍ച്ചയിലൂടെയോ സ്വയം നിര്‍മ്മിക്കേണ്ടതോ ആയ ആശയങ്ങളെ ഉള്‍ക്കോണ്ടു വേണം പ്രവര്‍ത്തന ക്രമം തയ്യാറാക്കേണ്ടത്. നോട്ടു കുറിക്കല്‍ എന്നതിലുപരി പ്രവര്‍ത്തന ക്രമം തയ്യാറാക്കലില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടത് തന്നെയാണ്. അവര്‍കൂടി ഉള്‍പ്പെട്ട ആസൂത്രണം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള കുട്ടിയുടെ ശേഷി വര്‍ദ്ദിപ്പിക്കും. സങ്കീര്‍ണ്ണമായ പ്രവര്‍ത്തനങ്ങളെ പല ഭാഗങ്ങളായി തിരിച്ച് അവതരിപ്പിക്കുന്നതാകും നല്ലത്. പ്രവര്ത്തനത്തിനെടുവില് നേരിട്ട പ്രയാസങ്ങളെ കുറിച്ചും, ഉണ്ടായ നേട്ടങ്ങളെ കുറിച്ചും കുട്ടിക്ക് തന്നെ വിലയിരുത്താനുള്ള അവസരം വര്ഷീറ്റുകളില് ഉണ്ടാകേണ്ടതാണ്. ഈ തിരിച്ചറിവ് തുടര്‍ന്നുള്ള തയ്യാറെടുപ്പിനു ഗുണകരമാകും. തിയറി ക്ലാസ്സുകളുടെ ഒരു ഭാഗം വര്ഷീറ്റ് തയ്യാറാക്കലിനായി ഉപയോഗിക്കാവുന്നതാണ്. പ്രത്യേക മാതൃക ആവിശ്യമുണ്ടോ.. ഒരു നിശ്ചിത മാതൃക എന്നതിലുപരി കുട്ടിയുമായി ഏറ്റവും ഗുണകരമായി സംവദിക്കുന്നതാകണം വര്‍ക്ക് ഷീറ്റുകള്‍. ഏങ്കിലും പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ കുട്ടിയെ സഹായിക്കുന്നതാണ് എന്നു ഉറപ്പു വരുത്തേണ്ടതുണ്ട്. അതുകോണ്ടു തന്നെ മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വസ്തുതകള്‍ വര്ഷീറ്റ് തയ്യാറാക്കലിന് പരിഗണിക്കപ്പെടേണ്ടത് തന്നെയാണ്. റ്റീച്ചിംഗ് പ്ലാനുകള്‍ പോലെ തന്നെ വര്ഷീറ്റുകളും ജില്ല അടിസ്ഥാനത്തിനോ സംസ്ഥാന തലത്തിലോ തയ്യാറാക്കപ്പെടേണ്ടവയല്ല. സ്കൂളിന്റേയും ക്ലാസ്സുകളുടേയും അന്തരീക്ഷവും സ്വഭാവും വ്യത്യസ്തമാണെന്നതു തന്നെ ഇതിനു കാരണം. സാഹചര്യങ്ങള്ക്കനുസൃതമാകണം തയ്യാറെടുപ്പുകള്‍. അതാതു ക്ലാസ്സുക്കനുസൃതമായ വിത്യാസപ്പെടുത്തലുകള് സ്വാഭാവികവും അനിവാര്യവുമാണ്. ഇക്കാര്യത്തില്‍ പല സ്കൂളുകളും വിത്യസ്ത സമീപനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അവ പരിചയപ്പടല് നമ്മുടെ സ്കൂളിന് അനുയോജ്യമായ രീതി കണ്ടെത്താനോ മെച്ചപ്പെടുത്താനോ സഹായിക്കും എന്നു കരുതാം ചില വര്‍ഷീറ്റുകള്‍ ഇവിടെ പരിചപ്പെടുത്തുന്നു. അനുഭവങ്ങളും മെച്ചപ്പെടുത്തല്‍ നിര്‍ദ്ദേശങ്ങളും പങ്കു വയ്കുമല്ലോ. NB: GHS Karipoor, GHS Avanavanchery എന്നീ സ്കൂളുകളാണ് specimen അയച്ചു തന്നത് . താങ്കളുടെ സ്കൂളിലെ വര്‍ക്ക് ഷീറ്റ് പരിചയപ്പെടുത്തുമല്ലോ mailing address [email protected]